Monday, July 22, 2013

കുട്ടികള്‍ സത്യം അറിയട്ടെ

എം. സുചിത്ര
14/11/2008
വീണ്ടും ഒരു ശിശുദിനം. ഇന്ന് ക്ലാസുണ്ടാവില്ല. കുട്ടികള്‍ ആഹ്‌ളാദത്തിലായിരിക്കും. ചാച്ചാ നെഹ്‌റുവിന് കുട്ടികളെ വലിയ ഇഷ്ടമായിരുന്നെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുകയാണെന്നും ഏതെങ്കിലും അധ്യാപികയോ അധ്യാപകനോ ക്ഷണിക്കപ്പെട്ട മറ്റേതെങ്കിലും വ്യക്തിയോ പ്രസംഗത്തിനിടെ കുട്ടികളോട് പറയും. രാഷ്ട്രത്തിന്റെ ഭാവി നിങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന വാചകവും ആ പ്രസംഗത്തിലുണ്ടാവും. പിന്നെ, മത്സരങ്ങള്‍, കലാപരിപാടി, സമ്മാനദാനം. ശുഭം! ഒരു വ്യത്യാസത്തിനു വേണ്ടി ഇക്കുറിയെങ്കിലും നമുക്ക് കുട്ടികളോട് സത്യം പറഞ്ഞാലോ? പ്രതിവര്‍ഷം ഒമ്പതു ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് നേടി മറ്റു രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയശേഷവും ശാസ്ത്ര-സാങ്കേതിക രംഗത്ത് സൂപ്പര്‍ശക്തിയായി വളര്‍ന്നു ചന്ദ്രനരികിലെത്തിയ ശേഷവും മഹാഭാരതം കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും വളരെ പിന്നിലാണെന്ന സത്യം? ഇരുണ്ട ഭൂഖണ്ഡത്തിലെ ദാരിദ്ര്യം പിടിച്ച പലരാജ്യങ്ങളെക്കാളും, വര്‍ഷങ്ങളായി ആഭ്യന്തര കലാപം നടക്കുന്ന അയല്‍ രാജ്യമായ ശ്രീലങ്കയെക്കാളും ഏറെ പിന്നിലാണ് കുട്ടികളുടെ വികസന കാര്യത്തില്‍ ഇന്ത്യ എന്നത് അവരോട് തുറന്നു പറഞ്ഞാലോ?
ലോകത്തിലെ കുട്ടികളുടെ അവസ്ഥയെപ്പറ്റി ഐക്യരാഷ്ട്രസഭ ഓരോ വര്‍ഷവും റിപ്പോര്‍ട്ടു പുറത്തിറക്കുന്നുണ്ട്- "സ്‌റ്റേറ്റ് ഓഫ് വേള്‍ഡ്‌സ് ചില്‍ഡ്രന്‍' എന്ന പേരില്‍. ഓരോ വന്‍കരയിലെ, മേഖലയിലെ കുട്ടികളുടെ സ്ഥിതി ഈ റിപ്പോര്‍ട്ടിലുണ്ടാകും. ഏഷ്യ, കിഴക്കനേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണേഷ്യയില്‍ തന്നെ ഇന്ത്യ എന്ന രീതിയില്‍ വിശദമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ടനുസരിച്ചു കുട്ടികളുടെ പുരോഗതിയില്‍ ഏഷ്യയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിറകിലാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുളള രാജ്യമാണ് ഇന്ത്യ-44 കോടി കുട്ടികള്‍. അഞ്ചു വയസിനു താഴെ 15 കോടിയിലേറെ കുട്ടികള്‍. ലോകത്ത് അഞ്ചു വയസിനുതാഴെ ഒരു വര്‍ഷം ഒരുകോടി കുട്ടികള്‍ മരിക്കുമ്പോള്‍ അതില്‍ 21 ലക്ഷം കുട്ടികള്‍, അതായത് അഞ്ചിലൊരുഭാഗം ഇന്ത്യയിലാണ്. ജനിക്കുമ്പോള്‍ തൂക്കക്കുറവുളള കുട്ടികളില്‍ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണ്. 47 ശതമാനം കുട്ടികളും പോഷകാഹാരം ലഭിക്കാത്തവരാണ്. ഇനിയുമുണ്ട് ഒന്നാംസ്ഥാനങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേലക്കാരുടെ, തെരുവുകുട്ടികളുടെ രാജ്യമാണ് ഇന്ത്യ. 130 ലക്ഷം കുട്ടിത്തൊഴിലാളികള്‍. കുട്ടികളുടെ കാര്യത്തിനിടക്ക് അമ്മമാരും ഒരു സ്ഥിതിവിവരക്കണക്കായി പ്രത്യക്ഷപ്പെടുന്നു. ഓരോ വര്‍ഷവും 1,17,000 സ്ത്രീകള്‍ പ്രസവവുമായി ബന്ധപ്പെട്ടു മരിക്കുന്നു. ദാരിദ്ര്യം, പട്ടിണി, ശുദ്ധമായ കുടിവെളളത്തിന്റെ അഭാവം, മോശപ്പെട്ട ജീവിത പരിസരം, വേണ്ട സമയത്ത് ചികിത്സയും വൈദ്യ സഹായവും കിട്ടാതെ വരുന്നത് തുടങ്ങിയവയൊക്കെ അമ്മമാരുടെയും കുട്ടികളുടെയും മരണത്തിനു കാരണമെന്നും ഇതില്‍ പകുതിയോളമെങ്കിലും ശരിയായ ഇടപെടലിലൂടെ തടയാനാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ, ഇന്ത്യ എവിടെ നില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തു വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ തന്നെ മനുഷ്യ വികസനറിപ്പോര്‍ട്ടും അന്താരാഷ്ട്ര ഭക്ഷ്യ ഗവേഷണ സ്ഥാപനത്തിന്റെ ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടും. മനുഷ്യ വികസന റിപ്പോര്‍ട്ടില്‍ 177 രാജ്യങ്ങളെയാണ് പഠനവിധേയമാക്കിയത്.
അതില്‍ ഇന്ത്യയുടെ സ്ഥാനം 128- അവസാനത്തെ 50 രാഷ്ട്രങ്ങളോടൊപ്പം. സാമ്പത്തികശക്തിയായ ഇന്ത്യയെക്കാള്‍ മുന്നിലാണ് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന. ഇന്ത്യയെക്കാള്‍ 38 പടി മുന്നിലാണ് ശ്രീലങ്ക. ആയിരത്തില്‍ 13 കുട്ടികളാണ് ശ്രീലങ്കയില്‍ മരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ 54 കുട്ടികള്‍ മരിക്കുന്നുണ്ട്. ശിശു മരണനിരക്ക് ശ്രീലങ്കയെ അപേക്ഷിച്ച് നാലിരട്ടിയാണെന്നര്‍ത്ഥം. മനുഷ്യവികസന റിപ്പോര്‍ട്ടില്‍ 169ാംസ്ഥാനത്തുനില്‍ക്കുന്ന എത്യോപ്യയില്‍ ജനിക്കുമ്പോള്‍ തൂക്കക്കുറവുളള കുട്ടികള്‍ 15 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ 30 ശതമാനമാണ്. ജീവിതദൈര്‍ഘ്യം, കുട്ടികളുടെ ആരോഗ്യം, പോഷകാഹാര ലഭ്യത തുടങ്ങിയവ മാനദണ്ഡമായെടുത്തു കൊണ്ട് തയാറാക്കിയ "ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടി'ല്‍ 88 രാജ്യങ്ങളില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. സാമ്പത്തിക പുരോഗതി സാമൂഹികപുരോഗതിയാക്കി മാറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും ദരിദ്ര-സമ്പന്ന വിഭാഗങ്ങള്‍ക്കിടയിലുളള അകലം വര്‍ധിച്ചുവരികയാണെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നിന്നു സാധാരണക്കാരും ദരിദ്രവിഭാഗങ്ങളും കൂടുതല്‍ പുറന്തളളപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമായി പറയുന്നുണ്ട്. ചാന്ദ്രയാന്‍ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു "ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടി'ന്റെ വരവ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടില്ല. ഇത്രയും കാലം കുട്ടികള്‍ക്കു വേണ്ടി ഇന്ത്യ ഒന്നും ചെയ്തില്ല എന്നൊന്നും ഇതുകൊണ്ട് അര്‍ത്ഥമില്ല. ആദ്യത്തെ നാലു പഞ്ചവത്സര പദ്ധതികളും അമ്മമാരേയും കുട്ടികളെയും പാടെ അവഗണിച്ചു എന്ന് ബോധ്യം വന്നപ്പോള്‍ "കുട്ടികള്‍ രാഷ്ട്രത്തിന്റെ അമൂല്യസമ്പത്താണ്' എന്ന് അടിവരയിട്ടു പറയുന്ന ഒരു ദേശീയനയം തന്നെ 1974 ല്‍ കുട്ടികള്‍ക്കു വേണ്ടി രൂപവല്‍ക്കരിച്ചു. ഇതിന്റെ ഭാഗമായി അടുത്തവര്‍ഷം ഗര്‍ഭിണികള്‍ക്കും മൂലയൂട്ടുന്ന അമ്മമാര്‍ക്കും ആറു വയസിനു താഴെയുളള കുട്ടികള്‍ക്കും വേണ്ടി സംയോജിത ശിശുവികസന പദ്ധതി(ഐ.സി.ഡി.എസ്) ആവിഷ്കരിച്ചു. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വന്‍ഷനില്‍ തീരുമാനിച്ച കാര്യങ്ങള്‍ അംഗീകരിച്ചു. കുട്ടികളുടെ ക്ഷേമം എന്ന നിലയില്‍ നിന്നു കുട്ടികളുടെ അവകാശം എന്ന നിലയിലേക്ക് സമീപനം മാറ്റി. കുട്ടികളുമായി ബന്ധപ്പെട്ട ഇരുപതോളം നിയമങ്ങള്‍ക്കു രൂപം നല്‍കി. 2005ല്‍ കുട്ടികള്‍ക്കായി ദേശീയ കര്‍മ്മപദ്ധതി വന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ദേശീയ കമ്മിഷനെ നിയോഗിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും വികസനത്തിനു വേണ്ടി പ്രത്യേക മന്ത്രാലയം തന്നെ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍, പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിനു പണം വകയിരുത്താത്തതും വകയിരുത്തുന്ന പണം നല്‍കാത്തതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വനിതാ-ശിശുവികസന മന്ത്രാലയം തന്നെ ചൂണ്ടിക്കാട്ടുന്നു. ഐ.സി.ഡി.എസ് പോലെ വളരെ പ്രധാനപ്പെട്ട പദ്ധതികള്‍ക്കും പോലും ആവശ്യത്തിനു പണം ലഭിക്കുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ഐ.സി.ഡി.എസ് സാര്‍വത്രികമാക്കും എന്ന വാഗ്ദാനമുണ്ടെങ്കില്‍പ്പോലും ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റുകളിലൊന്നും ശിശു വികസനത്തിനു വലിയ പ്രാധാന്യമൊന്നും ലഭിച്ചില്ല. ഇപ്പോഴും 62 ശതമാനം കുട്ടികള്‍ സംയോജിത ശിശുവികസന പദ്ധതിക്കു പുറത്താണ്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. സുരക്ഷിതമായ ജീവിതം, പാര്‍പ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, പോഷകാഹാരം, കുടിവെളളം, ശാരീരികവും മാനസികവുമായ സംരക്ഷണം, ആരോഗ്യ-വൈദ്യ സേവനം എന്നിവ കുട്ടികള്‍ക്കു ലഭ്യമാക്കാനും അടിമവേലയില്‍ നിന്നും അപകടകരമായ തൊഴിലുകളില്‍ നിന്നും കുട്ടികളെ പരിരക്ഷിക്കാനും കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്കു ബാധ്യതയുണ്ട്. എന്നാല്‍, ഇന്ത്യയുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ ലിംഗ-ജാതി-മത-വര്‍ഗ-വംശപരമായ വിവേചനങ്ങളാണ് കുട്ടികളുടെ സ്ഥിതി ഇത്ര വഷളാകാന്‍ കാരണമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
ജനനസമയത്ത് മരിക്കാനും രോഗം വരാനുമുളള സാധ്യത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെയാണെങ്കിലും അഞ്ചു വയസിനു താഴെ മരിക്കുന്നത് അധികവും പെണ്‍കുട്ടികളാണ്. മുലപ്പാല്‍ കൊടുക്കുന്നതില്‍പ്പോലും വിവേചനം കാണിക്കുന്നുണ്ട് പെണ്‍കുട്ടികളോട്. ഒരു പെണ്‍കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും അപകടം പിടിച്ച സമയം അമ്മയുടെ ഗര്‍ഭത്തിലെ ആദ്യത്തെ രണ്ടു മാസമാണ്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. 1980നും 2000ത്തിനുമിടക്ക് 50 ലക്ഷം പെണ്‍ഭ്രൂണഹത്യ ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്ന് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ വിമന്‍സ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളെ കൊന്നുകൊന്ന് ഒടുവില്‍ കല്യാണം കഴിക്കാന്‍ പെണ്ണില്ലാതാകുമ്പോള്‍ പഞ്ചാബും ഹരിയാനയും ആസാം, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്നു കന്നുകാലികളെപ്പോലെ വില്‍ക്കുന്നതിനെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ കടത്തിക്കൊണ്ടു വരുന്നവരില്‍ വലിയൊരു ഭാഗം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ്. കേരളത്തിലെ കണ്ണൂരില്‍ ഹരിയാന കല്യാണങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ത്ഥകാരണവും ഹരിയാനയിലെ പെണ്‍ഭ്രൂണഹത്യഹത്യ തന്നെയായിരിക്കണം.പെണ്‍ഭ്രൂണഹത്യയും ശിശുഹത്യയും കൂടുതലും നടക്കുന്നത് വിദ്യാഭ്യാസമുളളവര്‍ക്കിടയിലും സാമ്പത്തികമായി ഭേദപ്പെട്ട വിഭാഗങ്ങളിലുമാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഭഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പല സ്കൂളുകളിലും ദലിത് കുട്ടികള്‍ക്കു മോശം ഭക്ഷണം നല്‍കുന്ന പതിവുണ്ടെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോകാന്‍ പോലും ദലിത് സ്ത്രീകളെയും കുട്ടികളെയും മറ്റു വിഭാഗക്കാര്‍ അനുവദിക്കുന്നില്ലെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്കൂളുകളില്‍ നിന്നു കൊഴിഞ്ഞുപോകുന്നത് ഏറെയും ആദിവാസി-ദലിത് കുട്ടികള്‍ തന്നെയാണ്. രാജ്യത്തെ മുസ്ലിം കുട്ടികളില്‍ 25 ശതമാനം സ്കൂളിനു പുറത്താണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയ-വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിക്കുന്ന കുട്ടികളുടെ സ്ഥിതി പരമദയനീയമാണെന്ന് കുട്ടികളുടെ ദേശീയ കമ്മിഷന്‍ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികളുടെ ദുരവസ്ഥ ഒരു ഉത്തരേന്ത്യന്‍ കഥയൊന്നുമല്ല. കേരളത്തില്‍ ശിശു മരണനിരക്കും മാതൃ മരണനിരക്കും കുറവാണെന്നത് ശരിതന്നെ. പക്ഷേ, സംസ്ഥാനത്തെ 40 ലക്ഷം കുട്ടികളില്‍ വലിയൊരു ഭാഗം സാമൂഹികവും സാമ്പത്തികവുമായി മോശപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ആസൂത്രണ ബോര്‍ഡിന്റെ "ഇക്കണോമിക് റിവ്യു'വില്‍ തന്നെ പറയുന്നു. കുട്ടികള്‍ക്കു നേരെയുളള അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ നോക്കിയാല്‍ മനസിലാകും. 2003ല്‍ 148 കുട്ടികളാണ് കേരളത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. 2004 ആയപ്പോഴേക്കും അത് 219 ആയി. ലൈംഗികാവശ്യങ്ങള്‍ക്കു വേണ്ടി കുട്ടികളെ കടത്തുന്നത് 2005ല്‍ നിന്ന് 200 ആയപ്പോഴേക്കും 66 ശതമാനമാണ് കൂടിയത്.
ഏറ്റവുമൊടുവില്‍, നിയമത്തിന്റെ ദൃഷ്ടിയില്‍ ആരാണ് കുട്ടി എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. ഓരോ നിയമവും കുട്ടികളെ ഓരോ തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ജനപ്രാതിനിധ്യം നിയമമനുസരിച്ച് വോട്ടവകാശം ലഭിക്കാന്‍ 18 വയസാകണം. അതുവരെ കുട്ടിയാണ്. ജുവനൈല്‍ ജസ്റ്റിസ് നിയമമനുസരിച്ചും 18 വയസുവരെയുളളവരാണ് കുട്ടികള്‍. എന്നാല്‍ ബാലവേല നിരോധന നിയമം ബാധകമാകുന്നത് 14 വയസിനു താഴെയുളളവര്‍ക്കാണ്.
അച്ഛനമ്മമാരുടെ സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും വിവാഹം ചെയ്യാന്‍ 18 വയസാകണം. എന്നാല്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണോ എന്ന് സ്വയം തീരുമാനിക്കാന്‍ 16 വയസായാല്‍ മതി എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം പറയുന്നത്!
ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈ സ്ഥിതിക്ക്, ചാച്ചാ നെഹ്‌റുവിന് നിങ്ങളോട് വലിയ സ്‌നേഹമായിരുന്നു എന്നു പറഞ്ഞാല്‍ മതിയാകില്ല ഇനി കുട്ടികളോട്. ഒരു ജനവിഭാഗമെന്ന നിലയില്‍ തങ്ങള്‍ എന്തെന്നുഭവിക്കുന്നു എന്ന് അവര്‍ അറിയേണ്ടതുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ സ്കൂളുകളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഒരു സര്‍ക്കുലര്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ചിരുന്നു. ഈ വര്‍ഷവും അയച്ചിട്ടുണ്ടാവണം. സര്‍ക്കുലറില്‍ പറയുന്നതു പോലെ, ഒന്നുമില്ലെങ്കിലും സ്വന്തം അവകാശങ്ങള്‍ എന്താണെന്നറിയാനുളള അവകാശമെങ്കിലും കുട്ടികള്‍ക്ക് ലഭിക്കണമല്ലോ.

Post your comments.

Name:
Email:
(optional):
Please enter
your comments:

ലോകത്തിലെ കുട്ടികളുടെ അവസ്ഥയെപ്പറ്റി ഐക്യരാഷ്ട്രസഭ ഓരോ വര്‍ഷവും റിപ്പോര്‍ട്ടു പുറത്തിറക്കുന്നുണ്ട്- "സ്‌റ്റേറ്റ് ഓഫ് വേള്‍ഡ്‌സ് ചില്‍ഡ്രന്‍' എന്ന പേരില്‍. ഓരോ വന്‍കരയിലെ, മേഖലയിലെ കുട്ടികളുടെ സ്ഥിതി ഈ റിപ്പോര്‍ട്ടിലുണ്ടാകും. ഏഷ്യ, കിഴക്കനേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണേഷ്യയില്‍ തന്നെ ഇന്ത്യ എന്ന രീതിയില്‍ വിശദമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ടനുസരിച്ചു കുട്ടികളുടെ പുരോഗതിയില്‍ ഏഷ്യയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിറകിലാണ്.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. സുരക്ഷിതമായ ജീവിതം, പാര്‍പ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, പോഷകാഹാരം, കുടിവെളളം, ശാരീരികവും മാനസികവുമായ സംരക്ഷണം, ആരോഗ്യ-വൈദ്യ സേവനം എന്നിവ കുട്ടികള്‍ക്കു ലഭ്യമാക്കാനും അടിമവേലയില്‍ നിന്നും അപകടകരമായ തൊഴിലുകളില്‍ നിന്നും കുട്ടികളെ പരിരക്ഷിക്കാനും കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്കു ബാധ്യതയുണ്ട്.

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org

know your child

വിവാഹപ്രായവും നിയമവും
അഡ്വ. കെ ആര്‍ ദീപ
Posted on: 26-Jun-2013 11:36 AM
പെണ്‍കുട്ടിയുടെ വിവാഹപ്രായം പലപ്പോഴും തര്‍ക്കവിഷയമാകും. മിക്കപ്പോഴും വ്യക്തിനിയമങ്ങള്‍ തന്നെ വില്ലന്‍. മുസ്ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം ഇല്ല. ഋതുമതി (attaining age of puberty)യായാല്‍ മതി കുട്ടിയെ കെട്ടിക്കാം. എന്നാല്‍, സംശയം വന്നാല്‍ 15 വയസ്സ് എന്നൊരു പരിധി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ തടസ്സമില്ലെന്ന വാദം പതിവ്. പലപ്പോഴും കോടതികള്‍ക്ക് ഇത് ശരിവയ്ക്കേണ്ടിവരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം (Child Marriage Restraint Act 1929) കേന്ദ്ര സര്‍ക്കാര്‍ ശൈശവ വിവാഹ നിരോധന നിയമ (Prohibition of Child Marriage Act 2006) മാക്കി പുതുക്കി. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തിലായ ഈ നിയമമനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാം.

ഈ നിയമവും വ്യക്തിനിയമവും തമ്മില്‍ വൈരുധ്യം വന്നാല്‍ എന്തുചെയ്യും എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അക്കാര്യം കോടതിക്കേ പറയാനാകൂ. പറയേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി പറഞ്ഞേക്കും. ഒരു കേസ് അവിടെയുണ്ട്. ദേശീയ വനിതാകമീഷന്‍ നല്‍കിയ ഹര്‍ജിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹം അംഗീകരിച്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധി വന്നിരുന്നു. 2005ല്‍ വന്ന വിധിക്കെതിരെ 2006ല്‍ കമീഷന്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതിയിലുള്ളത്. 13 തവണ കേസ് പരിഗണിച്ച കോടതി ഇനി ജൂലൈ 24 ന് പരിഗണിക്കും. അന്ന് തീരുമാനമായേക്കും. മുസ്ലിം വ്യക്തിനിയമത്തില്‍ മാത്രമല്ല മറ്റ് പല നിയമങ്ങളിലും പ്രായപൂര്‍ത്തിയുടെ നിര്‍വചനം പലതാണ്. ഇതെല്ലാം ഒരുപോലെയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഈ കേസ് കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം അനുവദിച്ചാല്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടും. ഇന്ത്യയിലാകെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണത്. സുപ്രീംകോടതിയില്‍നിന്ന് അന്തിമ ഉത്തരവ് വരാത്ത സ്ഥിതിക്ക് ഹൈക്കോടതി ഉത്തരവുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ബാധകം. പല ഹൈക്കോടതികളും ശൈശവ വിവാഹങ്ങള്‍ സാധുവാണെന്ന് വിധിച്ചിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രാ ഹൈക്കോടതികള്‍ കേസുകള്‍ കൂട്ടത്തോടെ പരിഗണിച്ചാണ് ഇത്തരം വിധി നല്‍കിയത്. വിവാഹിതയായ സ്ത്രീ പ്രായപൂര്‍ത്തിയായ ശേഷം കോടതിയിലെത്തി അവരുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് പറഞ്ഞാല്‍ ആ വിവാഹം അസാധുവാകില്ലെന്നായിരുന്നു ഈ വിധികളുടെ സാരം.

ഇപ്പോള്‍ കേരള സര്‍ക്കാര്‍ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവാദ ഉത്തരവിന് ആധാരമാക്കിയത് ഇത്തരമൊരു വിധിയാണ്. 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുവന്ന ഈ വിധിയാണ് വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍, വളരെ ശക്തവും കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നുള്ളതുമായ വിധികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ഉള്‍പ്പെടെ പിന്നീടുണ്ടായി. ഏറ്റവും ശ്രദ്ധേയം ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ 2012 ജൂലൈ 28ലെ വിധിയാണ്. പ്രത്യേക ലക്ഷ്യത്തോടെയുള്ള നിയമം എന്ന നിലയില്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ പ്രാബല്ല്യം വ്യക്തിനിയമങ്ങള്‍ക്ക് മുകളിലാണെന്ന് ആ വിധിയില്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയും സമാനമായുണ്ടായി. അത് 2013 ഫെബ്രുവരി 26 നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നത്. അതില്‍ പറയുന്നത് 18 വയസ്സില്‍ താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ്.

അതായത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ ഒരു ചെയ്തിക്ക് കുട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ "കര്‍ശന നിര്‍ദേശം" നല്‍കുന്നു. അതിനായി എട്ടുകൊല്ലം മുമ്പത്തെ ഒരു ഹൈക്കോടതി വിധി ആധാരമാക്കുന്നു. അതിനുശേഷം അടുത്തിടെ വരെ വന്ന മറ്റ് കോടതിവിധികള്‍ തമസ്കരിക്കുന്നു. ഇത്തരത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനേക്കാള്‍ ആധികാരികത ഒരു മതനിയമത്തിലെ വിവാദ വ്യവസ്ഥയ്ക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. ഇവിടെയാണ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആകുന്നത്. നടന്നുപോയ വിവാഹങ്ങള്‍ അംഗീകരിക്കാനാണ് ഉത്തരവെന്നൊരു വ്യാഖ്യാനം സര്‍ക്കാര്‍ വക്താക്കളില്‍ നിന്നുണ്ടായി. ഇത് കൂടുതല്‍ നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ആശ്വാസം എത്തിക്കല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്യേണ്ടതല്ല. കുറ്റം ചെയ്തവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം. കോടതി ഓരോ കേസിലും അതിന്റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനിക്കും, അതാണ് വേണ്ടതും. കേരളത്തില്‍ത്തന്നെ അത്തരം രണ്ട് കേസുകളില്‍ രജിസ്ട്രേഷന്‍ ഹൈക്കോടതി അടുത്തിടെ അനുവദിച്ചിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ശൈശവവിവാഹങ്ങളെല്ലാം മുസ്ലിം സമുദായത്തിലാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ശൈശവവിവാഹ നിരോധന നിയമത്തിനെതിരെ ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയതും ഇപ്പോഴും ഉയര്‍ത്തുന്നതും രാജസ്ഥാനിലെ ഖാപ് പഞ്ചായത്തുകളാണ്. അധികൃതരുടെ ഒത്താശയോടെ ശൈശവവിവാഹങ്ങള്‍ ഇവിടെ നടക്കുന്നു. ഹിന്ദുവിവാഹ നിയമത്തിലെ ചില പഴുതുകള്‍ ചൂണ്ടിക്കാട്ടി ഇവയുടെ രജിസ്ട്രേഷനുവേണ്ടിയും വാദങ്ങള്‍ ഉയരുന്നു. സുപ്രീംകോടതി അടുത്തമാസം കേസ് കേള്‍ക്കുമ്പോള്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കരുതാം

കേരളത്തില്‍ ശൈശവ വിവാഹം 6.8 ശതമാനം

ശൈശവ വിവാഹം കേരളത്തിലും തുടരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 2010ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ (District Level Household Survey) ജില്ലാതല സര്‍വേ കണക്കനുസരിച്ച് കേരളത്തില്‍ 6.8 ശതമാനം പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നിയമപ്രകാരം തികയേണ്ട 18 വയസ്സിനു മുമ്പാണ്. 1.2 ശതമാനം ആണ്‍കുട്ടികളുടെ വിവാഹം 21 വയസ്സ് തികയും മുമ്പാണെന്നും പഠനം പറയുന്നു. 2007-08ല്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുംമുമ്പാണ്. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ: പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0, പത്തനംതിട്ട-0.
 14
 0
Google +0
 0
- See more at: http://www.deshabhimani.com/newscontent.php?id=316108#sthash.ux2a8dgm.dpufv

കുട്ടികളുടെ അവകാശങ്ങള്‍
കുട്ടികള്‍ക്ക് അവകാശങ്ങളോ...?!!! കേള്‍ക്കുമ്പോള്‍ പലര്‍ക്കും ചിരിവരും. മുതിര്‍ന്നവര്‍ പറയുന്നത് കേട്ടനുസരിച്ച് നടക്കുകയല്ലേ കുട്ടികള്‍ ചെയ്യേണ്ടതുള്ളൂ? . രക്ഷിതാക്കളും മുതിര്‍ന്നവരും അധ്യാപകരും തീരുമാനിക്കും കുട്ടികള്‍ എന്ത് ചെയ്യണമെന്ന്.....!! അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടോ ഒരാള്‍ക്ക് ?പ്രത്യേകിച്ചും കുട്ടികള്‍ക്ക്? ഇങ്ങനെയൊക്കെയാവും സാധാരണ ഒരാള്‍ ചിന്തിക്കുക.അതു തന്നെയാണ് നാട്ടുനടപ്പും. എങ്കില്‍ പിന്നെ എന്തിനായിരിക്കും ഐക്യരാഷ്ട്ര സഭ 1989 ല്‍'കുട്ടികളുടെ അവകാശങ്ങളെ' കുറിച്ച് ഒരു പ്രമേയം പാസാക്കിയത് ?.1992 ല്‍ ഇന്ത്യ അത് അംഗീകരിച്ചത് ? അപ്പോള്‍, നാം വിചീരിക്കുന്നതിലേറെയുണ്ട് കാര്യങ്ങള്‍.അല്ലെങ്കില്‍ 1977ലെ ഓസ്സോ സമ്മേളനത്തിലും,1996ലെ സ്റ്റോക്ഹോം സമ്മേളനത്തിലും 2001 ലെ യോകഹോമ സമ്മേളനത്തിലുമൊക്കെയുണ്ടായ തീരുമാനങ്ങള്‍ ഇന്ത്യ സ്വീകരിക്കുമോ ? നാം ഇതുവരെ ധരിച്ചിരിക്കുന്നത് ,സന്താനങ്ങള്‍ അച്ഛനമ്മമാരുടെ സ്വകാര്യ സ്വത്താണ് എന്നാണ്.എന്നാല്‍ കുട്ടികള്‍ സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ പൊതു സ്വത്താണ്.രാഷ്ട്രം തന്നെയും വരും കാലങ്ങളില്‍ ഇന്നത്തെ കുട്ടികളുടെതാണ്. എന്നാല്‍ അവര്‍ ജനിക്കുന്നത് ഒരു കുടുംബത്തിലോ അച്ഛനമ്മമാരിലൂ- ടെയോ ആണ്.അതുകൊണ്ട് മാത്രം തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അവരോട് പെരുമാറാം എന്നാണോ?.തീര്‍ച്ചയായും അല്ല.കാരണം അവര്‍ വളരുന്നതും ജീവിക്കുന്നതും മറ്റുള്ളവരെ ഉപജീവിച്ചാണ്. കുട്ടികള്‍ക്ക് വ്യക്തിത്വമോ, അന്തസ്സോ,അവകാശങ്ങളോ ഇല്ല എന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്.അതെല്ലാം മുതിര്‍ന്നവര്‍ നല്‍കുന്നതാണ് എന്നാണ് ധാരണ. അതുകൊണ്ട് കുട്ടികളോട് എങ്ങിനെയും പെരുമാറാം . എങ്ങിനെയും അപമാനിക്കാം. എന്തുതരം മര്‍ദ്ദനവും നടത്താം എന്നൊക്കെയാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ,1890 ല്‍ തന്നെ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ ഒരു സംഘടന ഇംഗ്ലണ്ടില്‍ രൂപപ്പെട്ടിരുന്നു.മാതാപിതാക്കള്‍ കുട്ടികളെ അതിരുവിട്ട് ശിക്ഷി- ക്കുന്നുവെങ്കില്‍, അയല്‍പക്കക്കാര്‍ക്ക് പോലീസില്‍ പരാതിപ്പെടാമായിരുന്നു അന്ന് ഇംഗ്ലണ്ടില്‍
! അങ്ങിനെയാണ് "ചിരിയുടെ സാമ്രാട്ടായ" ചാര്‍ലി ചാപ്പ്ളിനെ പോലീസ് സമീപിച്ചത്.ചാപ്പളിനെയും സഹോദരരന്‍ സിഡ്നിയേയും രണ്ടാനമ്മ ഉപദ്രവിക്കുന്നുണ്ടോ എന്നറിയാന്‍. ഏതോ അയല്‍പക്കക്കാരുടെ പരാതിയായിരുന്നു കാരണം. വികസിച്ച നാടുകളില്‍, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ ഗൗരവമുള്ളവരാണ് രക്ഷിതാക്കളും ഭരണകൂടവും. അസഹനീയമായ ചുറ്റുപാടുകളില്‍ കുട്ടികളെ വീടിനു പുറത്തു താമസിപ്പിച്ച് സംരക്ഷിക്കാനുള്ള സംവിധാനം വരെ അവിടെയുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി മറിച്ചാണ്. ശിശുദ്രോഹത്തെ സംബന്ധിച്ച ദേശീയ സര്‍വ്വെ പുറത്തുകൊണ്ടുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതുപ്രകാരം രാജ്യത്തെ മൂന്നില്‍ രണ്ടു കുട്ടികളും ശാരീരിക പീഡനത്തിനും,മൂന്നില്‍ ഒരു കുട്ടി മാനസിക പീഡനത്തിനും വിധേയരാക്കപ്പെടുന്നു.ഇതില്‍ 88.6 ശതമാനം പീഡനവും നടത്തുന്നത് രക്ഷിതാക്കള്‍ തന്നെയാണ്.വൈകാരിക പീടനത്തിന്റെ 83 ശതമാനവും അവര്‍ തന്നെയാണ് നടത്തുന്നത്. രാജ്യത്തെ കുട്ടികളില്‍ 53.22 ശതമാനവും ലൈംഗിക ചൂഷണത്തിനോ പീഡനത്തിനോ ഇരയാവുന്നു(ഇത്തരം സംഭവങ്ങളുടെ 5.6% മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ.)ചൂഷണം ചെയ്യുന്നവരില്‍ പകുതി പേരും കുട്ടികളുടെ വിശ്വസ്തരും രക്ഷകരുമായി കരുതപ്പെടുന്നവരാണ്.കേരളവും ഈ പഠനത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനമാണ്. വിദ്യാഭ്യാസ പുരോഗതി കൈവരിച്ചുവെന്നഭിമാനിക്കുന്ന കേരളത്തില്‍ തകരുന്ന കുടുംബബന്ധങ്ങള്‍,വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍,മദ്യാസക്തി, ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക് എന്നിവ എന്താണ് സൂചിപ്പിക്കുന്നത്? ഇന്നലത്തെ കുട്ടികളാണ് ഇന്ന് ഇതൊക്കെ ചെയ്യുന്ന മനുഷ്യരായത്!! അതിനാല്‍ നാളെ നല്ല വ്യക്തികളുടെ ഒരു സമൂഹത്തെ സ്വപ്നം കാണുന്നവര്‍ ഇന്നത്തെ കുട്ടികളെയാണ് ഏറ്റവും അധികം പരിഗണിക്കേണ്ടത്.(മനുഷ്യരെ നന്നാക്കാന്‍ നടക്കുന്ന ഏവര്‍ക്കും ഇത് ബാധകമാണെന്ന കാര്യവും ഇക്കൂട്ടത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. ഓഷോ പറയുന്നു.”ഏറ്റവുമധികം പറ്റിക്കപ്പെടുന്നത് കുട്ടികളാണ് .കാരണം മുതിര്‍ന്നവര്‍ അവരോട് നുണ പറയുന്നു.അല്ലെങ്കില്‍ സത്യം പറയുന്നില്ല”.വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗര്‍സ്യ മാര്‍ക്വീസും ഈ പ്രസ്താവന അടിവരയിടുന്നു. 1977ലാണ് ഇന്ത്യ ദേശീയ ശിശുനയത്തിന് രൂപം നല്‍കിയത്. “ക്രൂരതയില്‍ നിന്നും അവഗണനയില്‍ നിന്നും , ചൂഷണത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക ”എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം. എന്നാല്‍ നിയമങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഇന്നും ലോകത്തേറ്റവും കൂടുതല്‍ ബാലവേല ചെയ്യിക്കുന്ന രാജ്യം ഇന്ത്യയാണ്.കേന്ദ്രഗവണ്‍മെന്റിന്റെ കണക്കുപ്രകാരം തന്നെ രാജ്യത്ത് 4.4 കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നു.വീട്ടുപണികള്‍ക്കായി കുട്ടികളെ നിര്‍ത്തുന്നതും ബാലവേലയില്‍ പെടുന്നുണ്ടെന്നകാര്യം മലയാളികള്‍ക്ക്പോലുമറിയില്ല. ആഗോളതലത്തില്‍, തൊഴിലിനുമാത്രമല്ല കുട്ടികളെ ഉപയോഗിക്കുന്നത്. ഭീകര പ്രവര്‍ത്തനത്തിനും യുദ്ധത്തിനും കുട്ടികളെ ഉപയോഗിക്കുന്നു.കുരിശുയുദ്ധം മുതല്‍ കുട്ടികളെ അതിന് ഉപയോഗിച്ചിട്ടുണ്ട്. ആധുനിക കാലത്ത് കുട്ടിപ്പട്ടാളത്തിന്റെ മാതൃക കാട്ടികൊടുത്തത് തമിഴ് പുലികളാണ്.അമേരിക്കക്കെതിരെ എന്നും പറഞ്ഞ് ഹമാസും കുട്ടികളെ ആയുധമണിയിച്ചു. ആഫ്രിക്കയിലെ പല റിപ്പബ്ലിക്കുകളും കുട്ടികളെയാണ് സൈന്യമാക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനായി കുട്ടികള്‍ രാത്രിയില്‍ കാട്ടിലാണ് കഴിഞ്ഞുകൂടുന്നത്. അല്ലാത്ത പക്ഷം ഒളിപ്പോരാളികള്‍ ഗ്രാമത്തിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകും. മനുഷ്യാവകാശ- സംഘടനകള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. കേരളത്തില്‍ കുറവെങ്കിലും വടക്കേ ഇന്ത്യയില്‍ ബാല്യവിവാഹം വ്യാപകമാണ്.65% പെണ്‍കുട്ടികളും 18 വയസ്സോടെ വിവാഹിതരാവുന്നു.ഓര്‍ക്കുക !അന്താരാഷ്ട്ര തലത്തില്‍ 18 വയസ്സിനു താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കു-ന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ശൈശവവിവാഹമായിരുന്നു ഇന്ത്യയിലുടനീളം നിലനിന്നിരുന്നത്.1929 ല്‍ ബ്രിട്ടീഷുകാരാണ് അതു നിരോധിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ ആരംഭിക്കുന്നത് അവന്‍/അവള്‍ ജനിക്കുന്നതിനും മുമ്പെയാണ്. ജനിക്കാനുള്ള അവകാശമാണ് അത്.പെണ്‍കുട്ടിയാണെ- ന്നതിന്റെ പേരില്‍ ജനിക്കുന്നതിനു മുമ്പേ കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ് ഇന്ത്യന്‍ നഗരങ്ങളില്‍. ജനിക്കാനുള്ള അവകാശമാണ് ആദ്യത്തേതെങ്കില്‍ വളരാനും സംരക്ഷിക്ക പ്പെടാനുമുള്ളതാണ് തുടര്‍ന്നുള്ള അവകാശം. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹിക-ഗാര്‍ഹിക അന്തരീക്ഷമാണ് അടുത്ത അവകാശം .തുടര്‍ന്ന് വരുന്നതാണ് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം.എന്നാല്‍ ഇതില്‍ ആദ്യത്തേതില്‍ കുട്ടിക്കെന്നപോലെരു അവകാശം അമ്മക്കുമുണ്ട്.അത് നിയമവിധേയമാണെന്നുമാത്രം. ബാലനീതിയെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ആദ്യം ഉന്നയിക്കുന്നത് കുട്ടികള്‍ക്കിടയില്‍ യാതൊരു വിവേചനവും പാടില്ല എന്നാണ്.എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്കുള്ള പ്രാധാന്യം പെണ്‍‌കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. നമ്മുടെ സമൂഹത്തിന്റെ പൊരുത്തക്കേട് തുടങ്ങുന്നത് അവിടെയാണ്. കുട്ടിയുടെ ക്ഷേമത്തിനാവശ്യമായ ശ്രദ്ധയും പരിഗണനയും നല്‍കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കാണ്. കുട്ടിയുടെ അവകാശ സംരക്ഷണം രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് ചുരുക്കം. കുട്ടികളുടെ ക്ഷേമത്തിനു വിരുദ്ധമായി അവരെ മാതാപിതാക്കളില്‍ നിന്നും അകറ്റിക്കൂടാ. ര്കഷിതാക്കള്‍ക്കിടയില്‍ വിവാഹമോചനം നടന്നാല്‍ പോലും ഇവരുടെ വ്യക്തിബന്ധം നിലനിര്‍ത്താന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. കുട്ടികളെ ബാധിക്കുന്ന ഏതു തീരുമാനത്തിലും അവന്റെ/അവളുടെ പ്രായത്തെയും പക്വതയേയും കണക്കിലെടുത്ത് അര്‍ഹമായ പരിഗണന നല്‍കണമെന്ന് രേഖ നിഷ്കര്‍ശിക്കുന്നു. വിവരാവകാശം കുട്ടികള്‍ക്കുകൂടിയുള്ളതാണ്. നിയമതടസ്സമില്ലെ- ങ്കില്‍ അതു നല്‍കണ്ടതാണ്. മതപരമായ സ്വാതന്ത്ര്യം, ചിന്തയുടെ സ്വാതന്ത്ര്യം, വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും സ്വാതന്ത്ര്യം ഇവയൊക്കെ കുട്ടികളുടെ അവകാശങ്ങളാണ്. സമാധാനപരമായ കുട്ടികളുടെ കൂട്ടായ്മ,ഒത്തുചേരല്‍ ഇവയൊക്കെ കുട്ടികളുടെ അവകാശമാണ്. സ്വകാര്യതയും, കുട്ടിയുടെ അവകശങ്ങളില്‍ പൊടുന്നു. രക്ഷാകര്‍ത്താക്കളുടെ പ്രാഥമിക ഉത്തരവാദിത്വം കുട്ടികളുടെ ഉത്തമതാല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കുക എന്നതാണ്. രേഖയിലെ ഒന്നാം ഭാഗത്ത് 19-ാംഅനുച്ഛേദത്തില്‍ പറയുന്നത് എല്ലാ വിധത്തിലുമുള്ള പീഡനങ്ങളില്‍ നിന്നും ,ചൂഷണങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നും കുട്ടികള്‍ സംരക്ഷിക്കപ്പെടണം.! “അത് രക്ഷിതാക്കളില്‍ നിന്നാണെങ്കില്‍പ്പോലും!!”. ദത്തെടുക്കലിലാവട്ടെ, ദത്തെടുക്കുന്നവരുടെ സംതൃപ്തിയേക്കാള്‍ കുട്ടിയുടെ ഭാവിയിലും തൃപ്തിയിലുമാണ് ഊന്നല്‍ നല്‍കേണ്ടത്. സാമൂഹ്യസുരക്ഷയും അതിനാവശ്യമായ ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. നിര്‍ബന്ധിതവും സൗജന്യവുമായി വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് വിനോദവും,കളികളും കുട്ടികളുടെ അവകാശങ്ങളില്‍ പെടുന്നു.(കളിക്കാന്‍ വിടാതെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പാണീ അവകാശം) ഇങ്ങനെ ഒട്ടനവധി വിഷയങ്ങളെയും അവയുടെ സാഹചര്യങ്ങളെയും വിശകലനം ചെയ്തുകൊണ്ട് എല്ലാ രാജ്യങ്ങളിലേയും കുട്ടികള്‍ക്കായി രൂപപ്പെടുത്തിയതാണ് കുട്ടികളുടെ മാനിഫെസ്റ്റോ.സ്ഥലപരിമിതി മൂലം അവയില്‍ ചിലതിനെക്കുറിച്ച് സൂചിപ്പിക്കുക മാത്രമേ ഈ ലേഖനത്തില്‍ ചെയ്തിട്ടുള്ളൂ. ശിശുമനഃ ശാസ്ത്രജ്ഞരുടെയും, സാമൂഹ്യ ശാസ്ത്രജ്ഞരുടെയും വിദ്യാഭ്യാസ- നിയമ പണ്ഡിതരുടെയും ദീര്‍ഘനാളത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ രേഖ. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ശിക്ഷാനിയമങ്ങളെ കൂടി സൂചിപ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കേണ്ടി വരികയാണ്. എ.ഡി. 2000 ത്തില്‍ 'ബാല നീതി നിയമം'നിലവില്‍ വന്നു.1989 ലെ അന്താരാഷ്ട്ര ബാലഅവകാശ കണ്‍വെന്‍ഷന്‍ നമ്മുടെ ഭരണഘടനയിലെ ശിശു സൗഹൃദ വ്യവസ്ഥകള്‍,1958 ലെ ബീജിംഗ് ചട്ടങ്ങള്‍ എന്നിവയാണ് ഇതിന് പശ്ചാത്തലമൊരുക്കിയത്. നിയമം രണ്ടുവിധത്തില്‍ കുട്ടികളെ കാണുന്നു.'നിയമത്തിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവര്‍,' മറ്റൊന്ന് നിയമത്തിനെതിരുനില്‍ക്കുന്നവര്‍. ശ്രദ്ധിക്കുക : നിയമം ലംഘിക്കുന്നവര്‍ എന്നല്ല 'നിയമത്തിനെതിരുനില്‍ക്കുന്നവര്‍.' എന്നാണ് പ്രയോഗം ! കാരണം കുട്ടികള്‍ ഒരു സാമൂഹ്യവ്യവസ്ഥയിലേക്ക് എത്തിച്ചേരു ന്നതേയുള്ളൂ. ഇന്ത്യന്‍ നിയമം ഇക്കാര്യത്തില്‍ നേരത്തെ തന്നെ മുന്‍പിലാണ്. അതിലെ 82 -ാം വകുപ്പു പ്രകാരം ഏഴുവയസ്സുവരെ കുട്ടികള്‍ ചെയ്യുന്നതൊന്നും കുറ്റമല്ല. ഏഴിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ളതും അതേസമയം ബോധമുറക്കാത്തതും പക്വത കൈവരിക്കാത്തതുമായ കുട്ടികള്‍ ചെയ്യുന്നതും 83-ാം വകുപ്പു പ്രകാരം കുറ്റകാരല്ല! ചുരുക്കത്തില്‍ കുട്ടികളെ നിയമ വ്യവസ്ഥയിലേക്ക് അനുനയിപ്പിച്ചെടുക്കുകയാണ് വേണ്ടത് എന്നര്‍ത്ഥം. അതുകൊണ്ടാണ് ബാലനിയമം ഇങ്ങനെ അനുശാസിക്കുന്നത് : കുട്ടികളുടെ സ്വാതന്ത്ര്യം വിലപ്പെട്ടതാണ്. അവരെ അറസ്റ്റ് ചെയ്യുന്നതും, തടവില്‍ വെയ്ക്കുന്നതും അവസാന കൈയ്യായി മാത്രമേ ആകാവൂ. ഏറ്റവും കുറഞ്ഞ കാലത്തേക്ക് മാത്രവും. 'ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവര്‍' ഇവരൊക്കെയാണ്. തെരുവിലലയുന്നവര്‍, ശാരീരിക മാനസികവൈകല്യമുള്ളവര്‍, അനാഥര്‍, ഭിക്ഷാടകര്‍, രക്ഷാകര്‍ത്താക്കള്‍ നഷ്ടപ്പെട്ടവര്‍, അപ്രാപ്തരായ രക്ഷാകര്‍ത്താക്കളുള്ളവര്‍, പീഡനത്തിനു വിധേയരായവര്‍, എളുപ്പം അക്രമിക്കപ്പെടാനിടയുള്ളവര്‍,എന്നിങ്ങനെ.... അവര്‍ക്കായി ബാലഭവനങ്ങളും, ശിശു ക്ഷേമകമ്മറ്റികളും നിരീക്ഷണ ഭവനങ്ങളും അഭയ സങ്കേതങ്ങളും പ്രത്യേക താമസസ്ഥലങ്ങളും നിര്‍മ്മിക്കാന്‍ വ്യവസ്ഥയുണ്ട്, നിയമത്തിനെതിരു നില്‍ക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാന്‍ ബാലനീതി സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കണം. അവര്‍ക്ക് പ്രത്യേക പോലീസ് ഉണ്ടായിരിക്കണം. പ്രത്യേക താല്‍പര്യത്തോടെ വേണം ഈ കുട്ടികളെയും സംരക്ഷിക്കുവാന്‍ എന്നാണ് നിര്‍ദ്ദേശം.ഈ നിയമത്തിലെ പതിനഞ്ചാം വകുപ്പിലാണ് ശിക്ഷാവിധികള്‍. കുട്ടികളെ ഉപദേശിക്കാനും താക്കീതു നല്‍കുവാനുമാണ് നിര്‍ദ്ദേശം. കുട്ടികളെയും , ആവശ്യമെങ്കില്‍ രക്ഷിതാക്കളെയും കൗണ്‍സിലിംഗിനു വിധേയരാക്കാം. സാമൂഹ്യ സേവനത്തിന് നിര്‍ദ്ദേശിക്കാം. പിഴശിക്ഷ വിധിക്കാം.കുട്ടിക്കും രക്ഷകര്‍ത്താവിനും സമ്മതപത്രം ഒപ്പിടുവിച്ച് നല്ലനടപ്പിനുവിടാം. ഇതൊന്നുമല്ലെങ്കില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് അയക്കാം.എന്നാല്‍ കുറ്റവാളിയെ വേദനിപ്പിക്കുന്നതായ ഒന്നും തന്നെ ഈ ശിക്ഷകളിലില്ല.അതെന്തുകൊണ്ടാ-ണെന്ന ചോദ്യം ന്യായമായും ഉയരും...! ആ തിരിച്ചറിവ് പൊതുസമൂഹത്തിനും മുതിര്‍ന്ന- വര്‍ക്കും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. (പീഡനം ഒരു പാരമ്പര്യമാണ്. ബല്യത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളവര്‍ മുതിര്‍ന്നാല്‍ പീഡകരാവാനുള്ള കൂടിയ സാധ്യത മന:ശാസ്ത്രം അംഗീകരിച്ചുകഴിഞ്ഞതാണ്.ശിക്ഷകള്‍ ഏറ്റുവാങ്ങി തളര്‍ന്ന രക്ഷിതാക്കള്‍,തങ്ങളുടെ കുട്ടികളെയും ആ വിധത്തില്‍ ശിക്ഷിച്ചുകൊണ്ടിരിക്കും. (നിയമജഞന്‍ ശ്രീ. കാളീശ്വരം രാജിന്റെ 'കുട്ടികളുടെ അവകാശങ്ങള്‍' എന്ന പുസ്തകത്തെ അവലംബിച്ചു തയ്യാറാക്കിയത്.
 
Copyright © 2012 infobells.in. All Rights Reserved | Designed by Binoy
Powered by bserv! | CSS Valid | XHTML Valid | Top
വിവാഹപ്രായവും നിയമവും
അഡ്വ. കെ ആര്‍ ദീപ
Posted on: 26-Jun-2013 11:36 AM
പെണ്‍കുട്ടിയുടെ വിവാഹപ്രായം പലപ്പോഴും തര്‍ക്കവിഷയമാകും. മിക്കപ്പോഴും വ്യക്തിനിയമങ്ങള്‍ തന്നെ വില്ലന്‍. മുസ്ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം ഇല്ല. ഋതുമതി (attaining age of puberty)യായാല്‍ മതി കുട്ടിയെ കെട്ടിക്കാം. എന്നാല്‍, സംശയം വന്നാല്‍ 15 വയസ്സ് എന്നൊരു പരിധി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ തടസ്സമില്ലെന്ന വാദം പതിവ്. പലപ്പോഴും കോടതികള്‍ക്ക് ഇത് ശരിവയ്ക്കേണ്ടിവരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം (Child Marriage Restraint Act 1929) കേന്ദ്ര സര്‍ക്കാര്‍ ശൈശവ വിവാഹ നിരോധന നിയമ (Prohibition of Child Marriage Act 2006) മാക്കി പുതുക്കി. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തിലായ ഈ നിയമമനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാം.

ഈ നിയമവും വ്യക്തിനിയമവും തമ്മില്‍ വൈരുധ്യം വന്നാല്‍ എന്തുചെയ്യും എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അക്കാര്യം കോടതിക്കേ പറയാനാകൂ. പറയേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി പറഞ്ഞേക്കും. ഒരു കേസ് അവിടെയുണ്ട്. ദേശീയ വനിതാകമീഷന്‍ നല്‍കിയ ഹര്‍ജിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹം അംഗീകരിച്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധി വന്നിരുന്നു. 2005ല്‍ വന്ന വിധിക്കെതിരെ 2006ല്‍ കമീഷന്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതിയിലുള്ളത്. 13 തവണ കേസ് പരിഗണിച്ച കോടതി ഇനി ജൂലൈ 24 ന് പരിഗണിക്കും. അന്ന് തീരുമാനമായേക്കും. മുസ്ലിം വ്യക്തിനിയമത്തില്‍ മാത്രമല്ല മറ്റ് പല നിയമങ്ങളിലും പ്രായപൂര്‍ത്തിയുടെ നിര്‍വചനം പലതാണ്. ഇതെല്ലാം ഒരുപോലെയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഈ കേസ് കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം അനുവദിച്ചാല്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടും. ഇന്ത്യയിലാകെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണത്. സുപ്രീംകോടതിയില്‍നിന്ന് അന്തിമ ഉത്തരവ് വരാത്ത സ്ഥിതിക്ക് ഹൈക്കോടതി ഉത്തരവുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ബാധകം. പല ഹൈക്കോടതികളും ശൈശവ വിവാഹങ്ങള്‍ സാധുവാണെന്ന് വിധിച്ചിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രാ ഹൈക്കോടതികള്‍ കേസുകള്‍ കൂട്ടത്തോടെ പരിഗണിച്ചാണ് ഇത്തരം വിധി നല്‍കിയത്. വിവാഹിതയായ സ്ത്രീ പ്രായപൂര്‍ത്തിയായ ശേഷം കോടതിയിലെത്തി അവരുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് പറഞ്ഞാല്‍ ആ വിവാഹം അസാധുവാകില്ലെന്നായിരുന്നു ഈ വിധികളുടെ സാരം.

ഇപ്പോള്‍ കേരള സര്‍ക്കാര്‍ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവാദ ഉത്തരവിന് ആധാരമാക്കിയത് ഇത്തരമൊരു വിധിയാണ്. 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുവന്ന ഈ വിധിയാണ് വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍, വളരെ ശക്തവും കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നുള്ളതുമായ വിധികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ഉള്‍പ്പെടെ പിന്നീടുണ്ടായി. ഏറ്റവും ശ്രദ്ധേയം ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ 2012 ജൂലൈ 28ലെ വിധിയാണ്. പ്രത്യേക ലക്ഷ്യത്തോടെയുള്ള നിയമം എന്ന നിലയില്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ പ്രാബല്ല്യം വ്യക്തിനിയമങ്ങള്‍ക്ക് മുകളിലാണെന്ന് ആ വിധിയില്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയും സമാനമായുണ്ടായി. അത് 2013 ഫെബ്രുവരി 26 നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നത്. അതില്‍ പറയുന്നത് 18 വയസ്സില്‍ താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ്.

അതായത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ ഒരു ചെയ്തിക്ക് കുട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ "കര്‍ശന നിര്‍ദേശം" നല്‍കുന്നു. അതിനായി എട്ടുകൊല്ലം മുമ്പത്തെ ഒരു ഹൈക്കോടതി വിധി ആധാരമാക്കുന്നു. അതിനുശേഷം അടുത്തിടെ വരെ വന്ന മറ്റ് കോടതിവിധികള്‍ തമസ്കരിക്കുന്നു. ഇത്തരത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനേക്കാള്‍ ആധികാരികത ഒരു മതനിയമത്തിലെ വിവാദ വ്യവസ്ഥയ്ക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. ഇവിടെയാണ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആകുന്നത്. നടന്നുപോയ വിവാഹങ്ങള്‍ അംഗീകരിക്കാനാണ് ഉത്തരവെന്നൊരു വ്യാഖ്യാനം സര്‍ക്കാര്‍ വക്താക്കളില്‍ നിന്നുണ്ടായി. ഇത് കൂടുതല്‍ നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ആശ്വാസം എത്തിക്കല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്യേണ്ടതല്ല. കുറ്റം ചെയ്തവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം. കോടതി ഓരോ കേസിലും അതിന്റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനിക്കും, അതാണ് വേണ്ടതും. കേരളത്തില്‍ത്തന്നെ അത്തരം രണ്ട് കേസുകളില്‍ രജിസ്ട്രേഷന്‍ ഹൈക്കോടതി അടുത്തിടെ അനുവദിച്ചിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ശൈശവവിവാഹങ്ങളെല്ലാം മുസ്ലിം സമുദായത്തിലാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ശൈശവവിവാഹ നിരോധന നിയമത്തിനെതിരെ ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയതും ഇപ്പോഴും ഉയര്‍ത്തുന്നതും രാജസ്ഥാനിലെ ഖാപ് പഞ്ചായത്തുകളാണ്. അധികൃതരുടെ ഒത്താശയോടെ ശൈശവവിവാഹങ്ങള്‍ ഇവിടെ നടക്കുന്നു. ഹിന്ദുവിവാഹ നിയമത്തിലെ ചില പഴുതുകള്‍ ചൂണ്ടിക്കാട്ടി ഇവയുടെ രജിസ്ട്രേഷനുവേണ്ടിയും വാദങ്ങള്‍ ഉയരുന്നു. സുപ്രീംകോടതി അടുത്തമാസം കേസ് കേള്‍ക്കുമ്പോള്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കരുതാം

കേരളത്തില്‍ ശൈശവ വിവാഹം 6.8 ശതമാനം

ശൈശവ വിവാഹം കേരളത്തിലും തുടരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 2010ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ (District Level Household Survey) ജില്ലാതല സര്‍വേ കണക്കനുസരിച്ച് കേരളത്തില്‍ 6.8 ശതമാനം പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നിയമപ്രകാരം തികയേണ്ട 18 വയസ്സിനു മുമ്പാണ്. 1.2 ശതമാനം ആണ്‍കുട്ടികളുടെ വിവാഹം 21 വയസ്സ് തികയും മുമ്പാണെന്നും പഠനം പറയുന്നു. 2007-08ല്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുംമുമ്പാണ്. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ: പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0, പത്തനംതിട്ട-0.
 14
 0
Google +0
 0
- See more at: http://www.deshabhimani.com/newscontent.php?id=316108#sthash.ux2a8dgm.dpuf