ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും എന്ന പരമ്പരയുടെ ഭാഗം |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഉള്ളടക്കം |
2012-ലെ നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമങ്ങൾ
- ഗോവ ചിൽഡ്രൻസ് ആക്റ്റ്, 2003,[7] മാത്രമായിരുന്നു 2012-ലെ നിയമം വരുന്നതിനു മുൻപ് ഇന്ത്യയിൽ കുട്ടികളുടെ ലൈംഗികചൂഷണത്തിനെതിരായുള്ള ശക്തമായ നിയമം:
- ഐ.പി.സി. (1860) 375- ബലാത്സംഗം
- ഐ.പി.സി.(1860) 354- സ്ത്രീകളെ അപമാനിക്കൽ
- ഐ.പി.സി.(1860) 377- പ്രകൃതിവിരുദ്ധ ലൈംഗികബന്ധം
- ഐ.പി.സി.(1860) 511- കുറ്റകൃത്യം നടത്താനുള്ള ശ്രമം
ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്
പലതരം കുറ്റങ്ങൾക്ക് ശിക്ഷ നൽകാൻ പുതിയ നിയമം[8] വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയനിയമങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ലിംഗം യോനിയിൽ കടത്തുന്നതല്ലാതെയുള്ള തരം ലൈംഗികക്കുറ്റങ്ങളും പുതിയ നിയമം ശിക്ഷായോഗ്യമായി കാണുന്നുണ്ട്. [9] അപമാനിക്കുന്ന പ്രവൃത്തികൾ കുട്ടികൾക്കെതിരായാണ് ചെയ്യുന്നതെങ്കിലും ശിക്ഷ നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത നിയമം രൂപീകരിക്കാനാണ് നിയമനിർമാതാക്കൾ ശ്രമിച്ചതെങ്കിലും നിയമത്തിൽ ഹീ എന്ന പ്രയോഗം പല തവണ കടന്നുകൂടിയിട്ടുണ്ട്. കുട്ടികളുൾപ്പെട്ട അശ്ലീലചിത്രങ്ങൾ (pornography) കാണുന്നതും ശേഖരിക്കുന്നതും ഈ നിയമം കുറ്റങ്ങളായാണ് കാണുന്നത്. [10]. ഈ നിയമം വരുന്നതിനു മുൻപ് അശ്ലീലചിത്രങ്ങൾ (കുട്ടികളുടേതുൾപ്പെടെ) കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ലായിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. [11]. നിയമനടപടിക്രമങ്ങളും ഈ നിയമപ്രകാരം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. [12][13][14][15] ഇതിനാൽ ഇന്ത്യയിലെ നീണ്ട നിയമനടപടിക്കുരുക്കുകളിൽ നിന്ന് ലൈംഗികചൂഷണത്തിനിരയാകുന്ന കുട്ടികൾക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 18 വയസ്സിൽ താഴെയുള്ള രണ്ടുപേർ തമ്മിൽ നടക്കുന്ന സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെയും ഈ നിയമം കുറ്റകരമായി കണക്കാക്കുന്നുണ്ട്. ഈ പ്രായപരിധി 16-ൽ നിന്ന് 18 ആയി ഉയർത്തിയത് അനാവശ്യമാണെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്.മുൻപുണ്ടായിരുന്ന നിയമത്തിലെ പഴുതുകൾ
- ഐ.പി.സി. 375 ലിംഗവും യോനിയുമുൾപ്പെട്ട സാധാരണ ലൈംഗികബന്ധമല്ലാതെയുള്ള ലൈംഗികക്കുറ്റങ്ങളിൽ നിന്ന് ഇരകൾക്ക് സംരക്ഷണം നൽകുന്നില്ല.
- ഐ.പി.സി. 354 "മോഡസ്റ്റി" എന്ന പദം നിർവചിക്കുന്നില്ല. ഇതിനാൽ സ്ത്രീകളെ അപമാനിക്കൽ അവ്യക്തമായ ഒരു കുറ്റകൃത്യമാണ്. ഇതിനുള്ള ശിക്ഷ ദുർബലവുമാണ്. ഇതിനെ മറ്റു കുറ്റങ്ങളോട് കൂട്ടിച്ചേർത്ത് ശിക്ഷ വിധിക്കുകയുമാവാം. ആൺകുട്ടികളെ അപമാനിക്കുന്നതിനെപ്പറ്റി ഈ നിയമവകുപ്പ് നിശബ്ദവുമാണ്.
- ഐ.പി.സി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികബന്ധങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഇത് കുട്ടികൾക്കെതിരായ കുറ്റങ്ങൾ മുന്നിൽ കണ്ട് രൂപീകരിക്കപ്പെട്ടിട്ടുള്ള നിയമവുമല്ല.
ഇവയും കാണുക
- ഇന്ത്യൻ ശിക്ഷാനിയമം (1860)
- ജുവനൈൽ ജസ്റ്റിസ് നിയമം, 2000
- ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005
അവലംബം
- ↑ "Parliament passes bill to protect children from sexual abuse". NDTV. May 22, 2012.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 കേരള മെഡിക്കോലീഗൽ സൊസൈറ്റി വെബ് സൈറ്റിൽ നിന്ന്.
- ↑ "The sounds of silence: Child sexual abuse in India". The Morung Express. ശേഖരിച്ചത് 14 May 2012.
- ↑ "Need stringent laws to curb child sexual abuse: Tirath". News.in.msn.com. 2012-03-053 March 2012. ശേഖരിച്ചത് 14 May 2012.
- ↑ Taneja, Richa (13 November 2010). "Activists bemoan lack of laws to deal with child sexual abuse". DNA India. ശേഖരിച്ചത് 14 May 2012.
- ↑ "Need stricter laws to deal with child abuse cases: Court". Indian Express. 12 April 2011. ശേഖരിച്ചത് 2012-05-1414 May 2012.
- ↑ "CHILDLINE India Foundation : Documents - Cause ViewPoint - CHILD SEXUAL ABUSE- The Law and the Lacuna". Childlineindia.org.in. 2010-01-19. ശേഖരിച്ചത് 2012-05-14.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 രണ്ടാമദ്ധ്യായം. 3, 5, 7, 9, 11 എന്നീ വകുപ്പുകൾ കുറ്റകൃത്യങ്ങൾ ഏതൊക്കെ എന്ന് വ്യവസ്ഥ ചെയ്യുന്നു.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 മൂന്നാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 നാലാമദ്ധ്യായം
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 അഞ്ചാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 ആറാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 ഏഴാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 എട്ടാമദ്ധ്യായം.
No comments:
Post a Comment